Desciples of Jesus Christ

ക്രിസ്തുശിഷ്യന്മാരിൽ രണ്ടുപേരുടെ മരണം മാത്രമേ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. ഒന്ന്, സെബദി പുത്രൻ യാക്കോബിനെ ഹെരോദ് അഗ്രിപ്പാ കൊന്നുകളഞ്ഞതും, മറ്റൊന്ന് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദയുടെ ആത്മഹത്യയും. ബാക്കിയുള്ള അപ്പൊസ്തലൻമാരുടെ മരണ വിവരങ്ങൾ ക്രിസ്തീയ പാരമ്പര്യങ്ങളിലും ആദ്യകാല ക്രിസ്തീയ എഴുത്തുകാരുടെ രേഖകളുടെ അടിസ്ഥാനത്തിലുമാണ് ലഭ്യമായിരിക്കുന്നത്....
#പത്രോസ് : റോമിലെ ആദ്യ സഭയുടെ സ്ഥാപനത്തിനു ശേഷം റോമൻ ചക്രവർത്തി നീറോയുടെ ഭരണകാലത്ത് A.D. 67.ൽ ക്രിസ്തുശിഷ്യനായ പത്രോസ് കൊല ചെയ്യപ്പെട്ടു. പൗലോസും ഈ സമയത്താണ് രക്തസാക്ഷിയായത്. തന്റെ അഭ്യർത്ഥനയനുസരിച്ച് തലകീഴായാണ് പത്രോസിനെ ക്രൂശിച്ചത്. തന്റെ ഗുരുവായ യേശുക്രിസ്തുവിനെ ക്രൂശിച്ചതിനു തുല്യമാകാതിരിക്കുവാനായിരുന്നു ഇത്.
ഗ്രീസിലെ പത്രാസിൽ വച്ച് X ആകൃതിയിലുള്ള കുരിശിൽ അന്ത്രയോസ് കൊല ചെയ്യപ്പെട്ടു. ഏഴ് പടയാളികളുടെ ക്രൂരമായ ചാട്ടയടികൾക്ക് ശേഷം കുരിശിൽ തറക്കാതെ കയറുകൊണ്ട് കുരിശിൽ കെട്ടിവച്ചു കൊല്ലാനായിരുന്നു രാജാവിന്റെ കല്പന. ചാകുന്നതിനു മുമ്പേ പരമാവധി വേദന അനുഭവിക്കുവാൻ ആയിരുന്നു അത്. രണ്ട് ദിവസം കുരിശിൽ കിടന്നതിനു ശേഷമാണ് അന്ത്രയോസ് മരിച്ചത്. ക്രൂശിൽ കിടന്ന രണ്ടു ദിവസവും അന്ത്രയോസ് പടയാളികളോട് സുവിശേഷം പറഞ്ഞു.
പത്മോസിന്റെ ഏകാന്തതയിലേക്ക് നാടുകടത്തപ്പെട്ട യോഹന്നാൻ മാത്രമാണ് രക്തസാക്ഷിയാവാതിരുന്നത്. തന്റെ വാർദ്ധക്യകാലത്ത് തികച്ചും സമാധാനപരമായ അന്ത്യമായിരുന്നു യോഹന്നാന്റേത്.
#സെബദിയുടെ മകൻ യാക്കോബ്
ക്രിസ്തു വിശ്വാസത്തിന്റെ പേരിൽ തുറുങ്കിലടയ്ക്കപ്പെട്ട യാക്കോബ് ജെറുസലേമിൽ വച്ച് റോമൻ പടയാളികളാൽ തലയറുത്ത് കൊലചെയ്യപ്പെട്ടു... വിശ്വാസം ത്യജിച്ച് ശിക്ഷയിൽ നിന്ന് രക്ഷപ്പെടുവാൻ അവസരം തനിക്കുണ്ടായിട്ടും തല വെട്ടുവാൻ നിന്ന പടയാളിയുടെ മുന്നിൽ മുട്ടുകുത്തി, തന്റെ വിശ്വാസത്തെ ഏറ്റുപറഞ്ഞു കൊണ്ട് അദ്ദേഹം മരണം വരിച്ചു.
#അല്ഫായിയുടെ മകൻ യാക്കോബ്
ജെറുസലേം സഭയുടെ നേതാവായിരുന്ന യാക്കോബിനെ ദേവാലയത്തിന്റെ മുഗകളിൽ നിന്ന് നൂറടി താഴ്ചയിലേക്ക് തന്റെ ക്രിസ്തീയ വിശ്വാസം ത്യജിക്കാത്തതിനാൽ വലിച്ചെറിയപ്പെട്ടു... എന്നാൽ വീഴ്ചയിൽ നിന്ന് രക്ഷപ്പെട്ട യാക്കോബിനെ തന്റെ ശത്രുക്കൾ അടിച്ചു കൊലപ്പെടുത്തി..
ഏഷ്യയിലേക്ക് മിഷനറിയായി കടന്നു പോയ ബർത്തലോമിയസ് തുർക്കിയിൽ സുവിശേഷം പ്രസംഗിച്ചു.. എന്നാൽ അർമേനിയയിൽ വച്ച് താൻ പിടിയിലാവുകയും ക്രൂരമായ ചാട്ടവാറടിയാൽ താൻ കൊലപ്പെടുകയും ആയിരുന്നു..
ഗ്രീസിലും ഇൻഡ്യയിലും സുവിശേഷവുമായി കടന്നു പോയ തോമസ് ഇൻഡ്യയിൽ വച്ച് തദ്ദേശീയരായ മതഭ്രാന്തന്മാരാൽ കുന്തം കൊണ്ടുള്ള ആക്രമണത്താൽ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു..
#യൂദാ തദേവൂസ്
അർമേനിയയിലും, പേർഷ്യയിലും സുവിശേഷം പ്രസംഗിച്ച യൂദാ ക്രിസ്തുവിശ്വാസം നിഷേധിക്കാത്തതിനാൽ കുരിശിൽ കെട്ടിവച്ച് അമ്പെയ്തു കൊല ചെയ്യപ്പെട്ടു...
ക്രിസ്തുവിന്റെ മരണത്തിനു ശേഷം എത്യോപ്യയിലേക്ക് സുവിശേഷവുമായി കടന്നു ചെന്ന മത്തായി എത്യോപ്യൻ രാജാവ് ഹെർട്ടാക്കസിന്റെ നടപടികളെ വിമർശിച്ചതിനാൽ കൊല ചെയ്യപ്പെട്ടു...
ആഫ്രിക്കയിലെ മൗറിട്ടാനിയയിൽ സുവിശേഷം അറിയിച്ചതിനു ശേഷം ഇംഗ്ലണ്ടിലേക്കു കടന്നു പോയ ശിമയോൻ 74 AD യിൽ അവിടെ വച്ച് ക്രൂശിക്കപ്പെട്ടു...
സുവിശേഷവുമായി ഈജിപ്തിലെ ഹെലിയോപോലിസിലേക്ക് ചെന്ന ഫിലിപ്പോസിനെ അധികാരികൾ ചാട്ടയടിക്ക് വിധേയനാവുകയും പിന്നീട് തുറുങ്കിലടക്കുകയും ചെയ്തു...AD 54 ൽ ഫിലിപ്പോസിനെ ക്രൂശിൽ തറച്ചു കൊന്നു...
ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിനു ശേഷം അനുതപിച്ചു പുരോഹിതന്മാരുടെയടുക്കൽ മന്ദിരത്തിൽ മുപ്പതു വെള്ളിക്കാശ് എറിഞ്ഞതിനു ശേഷം യൂദാ കെട്ടിഞ്ഞാന്നു ആത്മഹത്യ ചെയ്തു.